പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

ശക്തമായ ഇടിമിന്നല്‍ സാധ്യത; ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്


കോട്ടയം: ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി ഉത്തരവിട്ടു. കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിരോധനം ഞായറാഴ്ചയും തുടരും.

കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000-ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്. വെള്ളിയാഴ്ച ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു.

വെള്ളിയാഴ്ച 12.30-നാണ് ഇല്ലിക്കല്‍കല്ലില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. അവധി ദിവസങ്ങളില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും എത്തുന്നുണ്ട്.

ഇലവീഴാപ്പൂഞ്ചിറയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ ചികിത്സയ്ക്കായി 25 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴയിലെത്തണം. ചികിത്സയ്ക്കായി ഇല്ലിക്കല്‍കല്ലില്‍നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഈരാറ്റുപേട്ടയില്‍ എത്തണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group