എസ്.ജി.ഫാന്‍സ് അസോസിയേഷന്‍ അംഗവും ഓലയമ്പാടിയിലെ ഓട്ടോഡ്രൈവറുമായ ബാബു എരമം-കുറ്റൂര്‍ പഞ്ചായത്ത് മാലിന്യപ്രശ്‌നത്തില്‍ കാണിച്ച ഇരട്ടത്താപ്പുകള്‍ തുറന്നുകാട്ടി ഏകാംഗപ്രതിഷേധം നടത്തി ജനശ്രദ്ധ നേടിയിരുന്നു.
ക്ഷേത്രത്തില്‍ 350 രൂപ അടച്ചാണ് ചുറ്റുവിളക്ക് സമര്‍പ്പിച്ചത്.മീങ്കുളം ശ്രീകൃഷ്ണക്ഷേത്രത്തില്‍ പാല്‍പ്പായസ നിവേദ്യവും നടത്തി.ചുറ്റുവിളക്ക് സമര്‍പ്പണത്തിന് കുടുംബസമേതമാണ് ബാബു കുറുമ്പിലേട്ട് ഭഗവതിക്കാവിലെത്തിയത്.