ആലക്കോട്: പൈതൽമലയിൽ മൺസൂൺ സാഹസിക വിനോദ സഞ്ചാരത്തിന് ആലക്കോട് കാപ്പിമല മഞ്ഞപ്പുല്ല് വഴിയുള്ള പ്രവേശനം പുനരാരംഭിച്ചു.
ജോൺ ബ്രിട്ടാസ് എം പിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാത നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള പ്രവേശനം നിർത്തി വച്ചിരിക്കുക ആയിരുന്നു.
വനത്തിലൂടെ കാൽനടയായി പൈതൽമലയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാൻ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേക വാഹനങ്ങളിലും മറ്റുമായി നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.
രാവിലെ ഒൻപത് മുതൽ മൂന്ന് വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.