സ്‌കൂളുകളില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തില്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂര്‍ അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍- ഗണിതം, പ്രോഗ്രാമിങ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍നിന്നാണ് ചോദ്യങ്ങള്‍.
അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ഥികള്‍ക്കായി തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും ഏഴിന് പ്രത്യേക ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് റോബോട്ടിക്‌സ്, അനിമേഷന്‍, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, മൊബൈല്‍ആപ് നിര്‍മാണം, പ്രോഗ്രാമിങ്, ഇ- ഗവേണന്‍സ്, ഹാര്‍ഡ്വെയര്‍ തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും.
ആര്‍ഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്‌സ് പ്രവര്‍ത്തനങ്ങളും ബ്ലെന്‍ഡര്‍ സോഫ്റ്റ്‌വെയര്‍ പ്രയോജനപ്പെടുത്തിയുള്ള ത്രിഡി അനിമേഷന്‍ തയ്യാറാക്കലും ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. സ്‌കൂള്‍പ്രവര്‍ത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങള്‍ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ക്ക്: www.kite.kerala.gov.in