പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
അറുപത്തിയഞ്ച് വാട്സ്സാപ് ഗ്രൂപ്പുകൾ, ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ , ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടെലിഗ്രാം, യൂട്യൂബ്- അമ്പതിനായിരത്തോളം സ്നേഹമുഖങ്ങൾ ♥️!! പഴയങ്ങാടിയുടെ മനസറിഞ്ഞ് അഞ്ചാം വർഷത്തിലേക്ക് പഴയങ്ങാടി ലൈവ് ഓൺലൈൻ 🖤🤍

Info Payangadi Send News Theyyam Calender
PAYANGADI WEATHER

ഭക്ഷണം കഴിച്ച ശേഷം ചടഞ്ഞിരിക്കാതെ 10 മിനിറ്റ് നടക്കാം; ശരീരഭാരത്തിനൊപ്പം പ്രമേഹവും വരുതിയിലാക്കാം


ഭക്ഷണം കഴിച്ച് വയറു നിറഞ്ഞാൽ പിന്നെ അങ്ങ് ക്ഷീണമാണ്, ഒന്നുകിൽ കട്ടിലിലേക്ക് ചായും അല്ലെങ്കിൽ മടിപിടിച്ച് ചടഞ്ഞിരിക്കും. എന്നാൽ ശീലം അത്ര നല്ലതല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധരുടെ അഭിപ്രായം. ഇത് ദഹനത്തെ മോശമായി ബാധിക്കാൻ കാരണമാകും കൂടാതെ പൊണ്ണത്തടിയുടെ വർധിക്കും. ഭക്ഷണം കഴിച്ച ശേഷം മടിച്ചിരിക്കുന്നതിന് പകരം പത്ത് മിനിറ്റ് അതിവേ​ഗമല്ലാതെ നടക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണം ചെയ്യുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്.

ഭക്ഷണ ശേഷം നടക്കുന്നതു കൊണ്ടുള്ള ​ഗുണങ്ങൾ

  • ദഹനം മെച്ചപ്പെടുത്താൻ ഭക്ഷണ ശേഷം അൽപം നടക്കുന്നത് നല്ലതാണ്. ഇത് വയറിലെ പേശികളുടെയും കുടലിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തി ദഹനം എളുപ്പമാക്കുന്നു. നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വീർക്കുക, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാകാനും സഹായിക്കും.

  • പ്രമേഹ രോ​ഗികളും ഉയർന്ന രക്തസമ്മർദ്ദമുള്ളവരും ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുനന്ത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

  • ഭക്ഷണ ശേഷം വിശ്രമിക്കുന്നത് ശരീര ഭാരം കൂട്ടാൻ കാരണമാകും. ഭക്ഷണ ശേഷം നടപ്പ് ശീലമാക്കുന്നത് ശരീരത്തിലെ അധിക കലോറി ഒഴിവാക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

  • എല്ലുകളും പേശികളുടെയും ബലത്തിനും നടപ്പ് നല്ലതാണ്.

  • ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം ഉണ്ടാവാനും സഹായിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

 Sponsored

Bright 10x Ad
Join-job-Whats-App-group