നാലു കഷ്ണങ്ങളാക്കി പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടെതെന്ന് സംശയം. വീരാജ്പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.
ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം ചെക്ക് പോസ്റ്റില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ ഓട്ടക്കൊല്ലിയില്‍ റോഡിനോട് ചേര്‍ന്നുള്ള കുഴിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ട്രോളി ബാഗ്. ട്രോളിബാഗില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.
പൊലീസെത്തി മൃതദേഹം വിരാജ് പേട്ട താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.വിരാജ് പേട്ട പോലീസ് അന്വേഷണം ആരംഭിച്ചു.കേരളത്തില്‍ നിന്നും ദിനം പ്രതി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന വഴിയാണ് മാക്കൂട്ടം ചുരം പാത. കണ്ണൂരില്‍ നിന്നും മൈസൂര്‍ ബംഗളൂരൂ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പാതയായതിനാല്‍ കേരള പൊലീസും ജാഗ്രതയിലാണ്.