ജീവിതാനുഭവ ലഹരികൾ കുറഞ്ഞു പോകുന്നതുകൊണ്ടാണ് മനുഷ്യൻ കൃത്രിമ ലഹരികളായ മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെടുന്നത് എന്നും വായനയെലഹരിയാക്കി വ്യത്യസ്തങ്ങളായജീവിതാനുഭവങ്ങൾ സ്വായത്തമാക്കിയവരാണ് കേരളത്തേ മാനവികതയുടെ പാതയിലൂടെ മുന്നോട്ടു നയിച്ചിരുന്നത് എന്നുമുള്ള തിരിച്ചറിവിൽ നിന്ന് വായനയെ വീണ്ടും ലഹരിയാക്കാനുള്ള സംരംഭമെന്ന നിലയിൽ ശാസ്ത്ര വായനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. വി.ആർ.വി.എഴോമിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിക്ക് പ്രമുഖ എഴുത്തുകാരനും സാക്ഷരതാ സമിതി അംഗവുമായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ ആരംഭം കുറിച്ചു. .ക്ഷേത്ര കലാ അക്കാദമി മുൻ സിക്രട്ടരിയും ഗ്രന്ഥകാരനുമായഡോ.വൈ.വി.കണ്ണൻ ,ഡോ.വി.എൻ.രമണി ,ബി.ദാമോദരൻ മാസ്റ്റർ എന്നിവർ പി.എൻ.പണിക്കർ അനുസ്മരണം നടത്തി.
മികച്ച വായനക്കാരായ സാബു ഇ.സി ഗോപിനാഥ് പരിയാരം ,സുജാത കെ.പി ,ഡോ.അജിത്ത് കുമാർ, എടപ്പാൾ സി.സുബ്രഹ്മണ്യൻ ഡോ.ടി.എം.സുരേന്ദ്രനാഥ്. ഡോ.കെ.പദ്മനാഭൻ രാമന്തളി, രമേശൻ അടുത്തില,
ശ്രീലത മധു പയ്യന്നൂർ എന്നിവർ വായനാനുഭവങ്ങൾ പങ്കിട്ടു.
പി.വി.അബ്ദുൾ റഹ്മാൻ ,പ്രൊഫ. എ. ജമാലുദ്ദീൻ, കെ.പി.ദാമോദരൻ പി.വി.കുഞ്ഞിരാമൻമാസ്റ്റർ ,അഡ്വ.പ്രസന്നമണികണ്ഠൻ നസീർ സി.കെ, സുരേഷ് പി.ആർ , മധു മണ്ടൂർ ,ദാമു ചൂളിയാട്, കെ.രാമചന്ദ്രൻ തുടങ്ങിയവർ ആശംസിച്ചു. വായനക്കാരുടെ പ്രതിമാസ കൂട്ടായ്മകൾ സംഘടിപ്പിച്ചും പുസ്തക ചർച്ചകൾ നടത്തിയും അതത് പ്രദേശങ്ങളിൽവായനാ ലഹരി വർദ്ധിപ്പിക്കാൻ സാമൂഹ്യ പ്രവർത്തകരും ഗ്രന്ഥശാലാ പ്രവർത്തകരും മുന്നോട്ടു വരേണമെന്ന് ശാസ്ത്ര അഭ്യർത്ഥിച്ചു.'