ന്യൂഡൽഹി: രാജ്യസഭയിൽ പുക. എംപിമാരുടെ മൈക്കുകളിൽനിന്നാണു പുക ഉയർന്നത്. ഇതേതുടർന്നു സഭ 15 മിനിറ്റ് നേരത്തേക്കു നിർത്തിവച്ചു. നാലാം നിരയിലെ തന്റെ സീറ്റിൽനിന്നു പുക ഉയരുന്നതായി മുൻ മന്ത്രി അൽഫോൻസ് കണ്ണന്താനമാണ് ആദ്യം പരാതിപ്പെട്ടത്. ഇതിനു പിന്നാലെ ബിജെപി എംപിമാരായ ശിവ്പ്രതാപ് ശുക്ല, പുരുഷോത്തം രുപാല എന്നിവരുടെ മൈക്കുകളിൽനിന്നും പുക ഉയർന്നു. ഇതേതുടർന്നു രാജ്യസഭ 15 മിനിറ്റ് നിർത്തിവച്ചതായി അധ്യക്ഷൻ അറിയിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥരെത്തി പുക ഉയരുന്നതു സംബന്ധിച്ചു പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണു പുക ഉയരാൻ കാരണമെന്നാണു വിവരം.