കൊച്ചി : കണ്ടെയ്‌നര്‍ റോഡിലെ ടോള്‍ പിരിവിനെതിരെ പ്രൊഫ. കെ.വി. തോമസ് എം.പി.രംഗത്ത്. ടോള്‍ പിരിവ് അവസാനിപ്പാക്കാനുള്ള നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ടോള്‍ പിരിവിനെതിരായുള്ള സമരങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലും പ്രദേശത്തെ ജനപ്രതിനിധികളുമായോ സാമൂഹ്യ സംഘടനകളുമായോ ചര്‍ച്ചകള്‍ നടന്നിട്ടില്ല.
സര്‍വ്വീസ് റോഡും അണ്ടര്‍ പാസ് റോഡും പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ടോള്‍ പിരിവ് നടത്താവൂ. കൂടാതെ കണ്ടെയ്‌നറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുവേണ്ട ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ജനപ്രതിനിധികളും സാമൂഹ്യസംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും കെ.വി. തോമസ് എം.പി ആവശ്യപ്പെട്ടു.