കൊച്ചി : ദില്ലിയിലേക്ക് കൊച്ചിയില്‍ നിന്നുളള ജെറ്റ് എയര്‍വേസ് വിമാനം റദ്ദാക്കി. ഇതേ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏറെ നേരം യാത്രക്കാരുടെ പ്രതിഷേധം അരങ്ങേറി. സുരക്ഷാ പരിശോധന കഴിഞ്ഞതിനു ശേഷമാണ് യാത്രക്കാരോട് വിമാനം റദ്ദാക്കിയ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളം യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് വേദിയായി മാറുകയായിരുന്നു. പ്രതിഷേധം ഏറെ നേരം നീണ്ടു നിന്നു. 7.20 ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം പെട്ടെന്ന് റദ്ദാക്കിയതെന്ന വിവരം വിമാനക്കമ്പനി അധികൃതര്‍ യാത്രക്കാരെ അറിയിച്ചു.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക