തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ "മുറ്റത്തെ മുല്ല" പദ്ധതി പ്രകാരം 1000 രൂപ മുതല്‍ 25000 രൂപ വരെ ഒരു വര്‍ഷത്തേക്കുള്ള വായ്പ നല്‍കും. പാലക്കാട് ജില്ലയില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയില്‍ നാളിതുവരെ 14,300 ഗുണഭോക്താക്കള്‍ക്കായി 38 കോടി രൂപ വിതരണം ചെയ്തു.
നിലവില്‍ കൊള്ളപലിശക്കാരില്‍ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചുതീര്‍ക്കുന്നതിനും വായ്പ നല്‍കും. വായ്പക്കാരനില്‍ നിന്നും 12 ശതമാനം പലിശ അതായത് നൂറ് രൂപക്ക് പ്രതിമാസം ഒരു രൂപ മാത്രമാണ് ഈടാക്കുക. ഇതില്‍ നിന്നും 9 ശതമാനം പലിശ പ്രാഥമിക കാര്‍ഷിക ബാങ്കുകളില്‍ അടയ്ക്കണം. ബാക്കി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് /വായ്പാ ഇടപാട് നടത്തുന്ന യൂണിറ്റ് അംഗത്തിന് അവരുടെ ഉചിതമായ തീരുമാനപ്രകാരം എടുക്കാവുന്നതാണ്.
പരമാവധി ഒരു വര്‍ഷമാണ് (52 ആഴ്ചകള്‍) വായ്പ തിരിച്ചടയ്ക്കാനുള്ള കാലപരിധി. 10 ആഴ്ചയില്‍ തിരിച്ചടവ് പൂര്‍ത്തിയാകുന്ന വായ്പകളും നല്‍കുന്നതാണ്. 24 ശതമാനം മുതല്‍ 200 ശതമാനം വരെ പലിശയാണ് ബ്ലേഡ് പലിശക്കാര്‍ ഈടാക്കുന്നത്.
ആയിരം രൂപയ്ക്ക് വട്ടിപ്പലിശക്കാരന്‍ 250 രൂപ പലിശ ഈടാക്കുമ്പോള്‍ മുറ്റത്തെ മുല്ല വായ്പ പ്രകാരം ആയിരം രൂപയ്ത്ത് 23 രൂപ 50 പൈസ പലിശ നല്‍കിയാല്‍ മതി. പതിനായിരം രൂപയാണ് വട്ടിപലിശക്കാരന്‍ നല്‍കുന്നതെങ്കില്‍ ഈടാക്കുന്നത് 7200 രൂപയാണ് പലിശ മാത്രം. എന്നാല്‍ മുറ്റത്തെമുല്ല പദ്ധതിയിലൂടെ പതിനായിരം രൂപക്ക് കേവലം 1200 രൂപ മാത്രമാണ് പലിശ നല്‍കേണ്ടത്.
സാമൂഹ്യപ്രതിബദ്ധതയുള്ള പ്രസ്ഥാനം എന്ന നിലയില്‍ സഹകരണ പ്രസ്ഥാനം ഈ ആപല്‍ഘട്ടത്തില്‍ ജനങ്ങളുടെ സഹായത്തിന് എത്തുകയാണ് മുറ്റത്തെ മുല്ല പദ്ധതിയിലൂടെ. വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ വായ്പ എടുക്കുന്നതിന് വിമുഖത പുലര്‍ത്തുന്നവരുടേയും കൊള്ളപലിശക്കാരില്‍ നിന്നും വായ്പയെടുത്ത് കടക്കെണിയിലാകുന്നവരുടേയും വീട്ടുമുറ്റത്ത് ചെന്ന് ലളിതമായ നടപടി ക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ (micro finance) നല്‍കുകയും ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ ഗുണഭോക്താവില്‍ നിന്നും വായ്പാതുക ഈടാക്കുകയും ചെയ്യുക എന്നതാണ് “മുറ്റത്തെ മുല്ല" എന്ന പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.
2019-20 സാമ്പത്തിക വര്‍ഷം 'മുറ്റത്തെ മുല്ല' പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കും.